വേങ്ങരയില്‍ എലിവിഷം കഴിച്ച് രണ്ടര വയസുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (08:28 IST)
വേങ്ങരയില്‍ എലിവിഷം കഴിച്ച് രണ്ടര വയസുകാരന്‍ മരിച്ചു. കണ്ണമംഗലം കിളിക്കോട് ഉത്തന്‍ നല്ലോങ്ങര മൂസക്കുട്ടിയുടേയും ഹസീനയുടേയും മകന്‍ ഷയ്യാഹ് ആണ് മരിച്ചത്. എലികളെ നശിപ്പിക്കാന്‍ വച്ചിരുന്ന വിഷം അബദ്ധത്തില്‍ കഴിക്കുകയായിരുന്നു. പിന്നീട് ഗുരുതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കയാണ് മരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :