1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Meets Thushar Vellappally

കേരളത്തിലും എൻഡിഎ നേതാവിനെ ചേർത്തുപിടിച്ച് സതീശൻ; ബിജെപിയുടെ ബി ടീമാണോ?

സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്കു തുഷാറാണ് സമയം ചോദിച്ചത്

VD Satheesan and Thushar
VD Satheesan and Thushar

ചാർട്ടേഡ് ഫ്‌ളൈറ്റിൽ മംഗലാപുരം പോയി എൻഡിഎ നേതാവുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ കേരളത്തിലും എൻഡിഎ ബന്ധം തുടരുന്നു. എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളപ്പള്ളിയും സതീശനും കൂടിക്കാഴ്ച നടത്തിയത് കോൺഗ്രസിനുള്ളിൽ വിവാദമാകുന്നു. 
 
സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്കു തുഷാറാണ് സമയം ചോദിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തന്നെ രണ്ടുമൂന്ന് തവണ വിളിച്ചിരുന്നുവെങ്കിലും ആ സമയത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇന്ത്യയ്ക്ക് പുറത്തായിരുന്നതിനാൽ എത്താൻ സാധിച്ചില്ലെന്ന് തുഷാർ വെളിപ്പെടുത്തി. അന്ന് ഫോണിലൂടെ ബന്ധപ്പെടാനും പ്രയാസമുണ്ടായിരുന്നെന്നും തുഷാർ പറഞ്ഞു. 
 
സതീശനുമായി സൗഹൃദസന്ദർശനം മാത്രമാണെന്നാണ് തുഷാർ പറഞ്ഞത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉടൻ സതീശനുമായി കൂടിക്കാഴ്ച നടത്തും. എൻഡിഎ നേതാക്കളുമായി ഇത്ര അടുപ്പം സൂക്ഷിക്കുന്ന സതീശൻ ബിജെപിയുടെ ബി ടീം ആണോയെന്ന് പോലും സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നിട്ടുണ്ട്. 
 
About Writer
WEBDUNIA