1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain predicted in coming days. orange alert issued in various districts this week

Kerala Rain : സ്കൂൾ തുറക്കുമ്പോൾ പെരുമഴ, ജൂൺ ആദ്യവാരത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത, ഇന്ന് അലർട്ടുള്ളത് 9 ജില്ലകളിൽ

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം ഇന്ന് ആരംഭിക്കുമ്പോള്‍ ശക്തമായ പെരുമഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.

Kerala Weather
സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം ഇന്ന് ആരംഭിക്കുമ്പോള്‍ ശക്തമായ പെരുമഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ ആഴ്ച 2 ദിവസങ്ങളിലാണ് തിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജൂണ്‍ 3,4 തീയതികളില്‍ ഇതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ അടുത്ത 5 ദിവസവും ശക്തമായ മഴയാണ് പ്രവചിക്കുന്നത്.  ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പിഴ, കോട്ടയം,എറണാകുളം, തൃശൂര്‍,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
 
 ജൂണ്‍ 3ന് ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്‍ ഓറഞ്ച് അലര്‍ട്ട്. ഈ ദിവസം കൊല്ലം, പത്തനംതിട്ട,ഇടുക്കി,പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ജൂണ്‍ 4ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം,ഇടുക്കി,പാലക്കാട്, വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
രാജ്യത്ത് വാണിജ്യ എല്‍പിജിയുടെ വില കൂടി: സിലിണ്ടറിന് 53.50 രൂപ വര്‍ദ്ധിച്ചു