1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. West Bengal Rolls Out Free Bus Travel for Women, Fulfilling Major Election Promise

ഞങ്ങൾ സൗജന്യമാക്കി കേട്ടോ.. പശ്ചിമ ബംഗാളിൽ ഇന്ന് മുതൽ സ്ത്രീകൾക്ക് സ്റ്റേറ്റ് ബസുകളിൽ സൗജന്യയാത്ര

ഭാവിയില്‍ ക്യൂ ആര്‍ കോഡ് ഉള്‍പ്പെടുന്ന സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

West Bengal, Free Travel for Women, Election Promise, KSRTC women journey
പശ്ചിമ ബംഗാളില്‍ തിരെഞ്ഞെടുപ്പ് സമയത്തെ പ്രധാന വാഗ്ദാനമായ സ്ത്രീകള്‍ക്കുള്ള സൗജന്യ സ്റ്റേറ്റ് ബസ് യാത്ര പ്രാവര്‍ത്തികമാക്കി സുവേന്ദു അധികാരി സര്‍ക്കാര്‍. സ്ഥാനമേറ്റെടുത്ത് ആഴ്ചകള്‍ക്കുള്ളിലാണ് പശ്ചിമ ബംഗാള്‍ സംസ്ഥാന ഗതാഗത വകുപ്പിന്റെ ഹൃസ്വ- ദീര്‍ഘ ദൂര സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയത്. ഇതിനായി ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡീ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകളാണ് സ്ത്രീകള്‍ക്ക് വേണ്ടത്. യാത്രക്കാര്‍ക്ക് പൂജ്യം മുതലുള്ള ടിക്കറ്റുകള്‍ നല്‍കും. ഭാവിയില്‍ ക്യൂ ആര്‍ കോഡ് ഉള്‍പ്പെടുന്ന സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
 
നേരത്തെ തിരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തില്‍ കോണ്‍ഗ്രസും സമാനമായ വാഗ്ദാനം മുന്നോട്ട് വെച്ചിരുന്നു. നിലവിലെ പ്രഖ്യാപന പ്രകാരം ചുരുങ്ങിയ ബസുകളിലാണ് സൗജന്യയാത്ര അനുവദിക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ 15 മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വരിക. നേരത്തെ കര്‍ണാടക, തമിഴ്നാട് ഉള്‍പ്പടെ പല സംസ്ഥാനങ്ങളും സമാനമായ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയിരുന്നു. അതേസമയം കേരളത്തില്‍ കൊണ്ടുവരുന്ന പുതിയ നീക്കത്തില്‍ സ്വകാര്യ ബസുടമകള്‍ ആശങ്ക പങ്കുവെച്ചിട്ടുണ്ട്.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അടിസ്ഥാന വിദ്യഭ്യാസത്തിന്റെ കുറവാണ്, ആര്‍ത്തവ അവധിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കി അശ്വതി