1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Water Resources Minister's urgent intervention to examine the waterlogging crisis

തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രതിസന്ധി പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍: ജൂണ്‍ രണ്ടിന് ഉന്നതതലയോഗം

Rain - Kerala Weather
തിരുവനന്തപുരം:രൂക്ഷമായ വെള്ളക്കെട്ട് പ്രശ്‌നവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഉണ്ടായ പ്രതിസന്ധി ഗൗരവമായി കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ അടിയന്തര നടപടികള്‍ ഉടനടി സ്വീകരിക്കുമെന്ന് ജലവിഭവ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് വ്യക്തമാക്കി.
 
       തലസ്ഥാന നഗരിയില്‍ പ്രത്യേകിച്ച് തമ്പാനൂരിലും, ചാക്കയിലും ഉള്‍പ്പെടെ വെള്ളക്കെട്ട് പ്രശ്‌നം ഇപ്പോള്‍ ഉണ്ടാകാന്‍ എന്താണ് കാരണമായതെന്ന് പരിശോധിച്ചു അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജലസേചന വകുപ്പിന്റെ സംസ്ഥാന ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി.
 
      തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടത് പ്രകാരം പാര്‍വതി പുത്തനാറും, ആമയിഴഞ്ചാന്‍ തോടും ശുദ്ധീകരിക്കുന്നതിന് ആവശ്യമായ പ്രാഥമിക അനുമതി ജലസേചന വകുപ്പ് നല്‍കിയതായിട്ടാണ് ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എങ്കിലും ഇക്കാര്യങ്ങള്‍ സംബന്ധിച്ച് തിരുവനന്തപുരം മേയര്‍ ഉള്‍പ്പെടെയുള്ള വരെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു.
 
      തലസ്ഥാന നഗരിയില്‍ ഉണ്ടായ വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് മന്ത്രിമാരായ കെ. മുരളീധരന്‍, സി. പി. ജോണ്‍ എന്നിവര്‍ ജല വിഭവ  വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫു മായി ചര്‍ച്ച നടത്തി . ഇതിന്റെ അടിസ്ഥാനത്തില്‍ തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രശ്‌നങ്ങളും,  പരിഹാര നടപടികളും പരിശോധിക്കുന്നതിന് വേണ്ടിയും, ആവശ്യമായ പരിഹാര നടപടികള്‍ കൈക്കൊള്ളുന്നതിന് വേണ്ടിയും, മൂന്നു മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ ജൂണ്‍ രണ്ടിന് വൈകുന്നേരം നാലുമണിക്ക് സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ വച്ച് ഉന്നതതല യോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വിഭജനം ഉണ്ടാക്കുന്നവരെ അകറ്റി നിർത്തണം, വെള്ളാപ്പള്ളിയെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമർശിച്ച് യൂത്ത് കോൺഗ്രസ്