1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayi vijayan Gunmen attack case Strict actions will be taken says Home minister ramesh chennithala

'ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം', രമേശ് ചെന്നിത്തല രണ്ടും കൽപ്പിച്ച് തന്നെ, പേര് വന്നാൽ എഡിജിപി അജിത് കുമാറിനെതിരെയും നടപടി

Ramesh Chennithala
നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എസ്‌ഐടി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ അടക്കം 5 പേരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ എഡിജിപി അനില്‍ കുമാറിന്റെ പേര് വന്നാല്‍ നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
 മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ സംഭവത്തെ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ചത് എല്‍ഡിഎഫ് ഭരണത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ആലപ്പുഴ സംഭവത്തില്‍ കേസ് ഡയറി തിരുത്തി എഴുതിയതില്‍ അജിത് കുമാറിന് പങ്കുണ്ടെന്നാണ് ആലപ്പുഴയിലെ ഉദ്യോഗസ്ഥരുടെയും എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. അതേസമയം കേസ് ഡയറി തിരുത്തിയതില്‍ എഡിജിപി ജിത് കുമാറിനെതിരെ കൂടുതല്‍ പേരുടെ മൊഴിയെടൂക്കാനുള്ള നീക്കത്തിലാണ് എസ്‌ഐടി.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Kerala Rain : സ്കൂൾ തുറക്കുമ്പോൾ പെരുമഴ, ജൂൺ ആദ്യവാരത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത, ഇന്ന് അലർട്ടുള്ളത് 9 ജില്ലകളിൽ