അനുബന്ധ വാര്‍ത്തകള്‍
- മഴ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം; ബുക്കിംഗ് ആരംഭിച്ചു
- Kerala Weather: പെരുമഴ കൊണ്ട് കേരളം; എട്ടിടത്ത് ഓറഞ്ച് അലർട്ട്
- Kerala Weather: തോരാതെ മഴ; കാലവർഷം ഇന്ന് എത്തിയേക്കും
- കേരളത്തില്‍ കാലാവര്‍ഷം ഇന്ന് എത്തിയേക്കും; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- Kerala Weather: നാളെ മഴദിനം; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
'മഴ തകർക്കും ':നാളെ മുതൽ അതിതീവ്ര മഴ, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ആറിടങ്ങളിൽ ഓറഞ്ച്
അടുത്ത ദിവസങ്ങളിലെ മഴ സാധ്യതയെ തുടര്‍ന്നുള്ള അലര്‍ട്ടുകള്‍ ഇങ്ങനെ.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ അതിതീവ്രമഴയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഇന്ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമാണ്. അടുത്ത ദിവസങ്ങളിലെ മഴ സാധ്യതയെ തുടര്‍ന്നുള്ള അലര്‍ട്ടുകള്‍ ഇങ്ങനെ.
റെഡ് അലര്‍ട്ട്
06/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്*
07/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്
മേല്‍ പറഞ്ഞ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm -ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ഓറഞ്ച് അലര്‍ട്ട്
06/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
07/06/2026: തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസറഗോഡ്
08/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
09/06/2026: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മഞ്ഞ അലര്‍ട്ട്
06/06/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
07/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
08/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
09/06/2026: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: Kerala Weather: പെരുമഴ കൊണ്ട് കേരളം; എട്ടിടത്ത് ഓറഞ്ച് അലർട്ട്
ALSO READ: Kerala Weather: പെരുമഴ കൊണ്ട് കേരളം; എട്ടിടത്ത് ഓറഞ്ച് അലർട്ട്