ഹൈക്കമാൻഡിനെ ആർക്കും സ്വാധീനിക്കാനാവില്ല, അവർ തീരുമാനിക്കും: കെ.സി.വേണുഗോപാൽ
എഐസിസി നിരീക്ഷകർ കേരളത്തിലെത്തിയിട്ടുണ്ട്
മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ നിഷ്പക്ഷവും ന്യായവുമായിരിക്കും. എല്ലാ വശങ്ങളും ആലോചിച്ചുള്ള തീരുമാനമാണ് ഹൈക്കമാൻഡ് എടുക്കുക. ഹൈക്കമാൻഡിനെ ആർക്കും സ്വാധീനിക്കാനാവില്ലെന്നും വേണുഗോപാൽ പറഞ്ഞു.
എഐസിസി നിരീക്ഷകർ കേരളത്തിലെത്തിയിട്ടുണ്ട്. പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ആർക്കാണ് കൂടുതൽ പിന്തുണയെന്ന് തീരുമാനിക്കും. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.സി.വേണുഗോപാലിനാണ് കൂടുതൽ എംഎൽഎമാരുടെ പിന്തുണ. ഹൈക്കമാൻഡിൽ സ്വാധീനം ഉള്ളതിനാൽ വേണുഗോപാൽ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പരിഗണിക്കപ്പെടുന്നത്.