1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. P jayarajan against Vellappalli Nateshan

മകൻ സംഘപരിവാറിനൊപ്പം, വെള്ളാപ്പള്ളി രണ്ട് തോണിയിൽ കാലുവെച്ച് നടക്കുന്നു: പി.ജയരാജൻ

P jayarajan against Vellappalli Nateshan
എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് സിപിഎം നേതാവ് പി.ജയരാജൻ. രണ്ട് തോണിയിൽ കാല് വെച്ചു നടക്കുന്ന നിലപാടാണ് വെള്ളാപ്പള്ളിക്കെന്ന് ജയരാജൻ പറഞ്ഞു. 
 
'ചരിത്രത്തിലൂടെ നോക്കുമ്പോൾ രണ്ട് തോണിയിൽ കാല് വെച്ചുകൊണ്ടുള്ള നിലപാടാണ് നടേശന്. അദ്ദേഹം എസ്എൻഡിപ ജനറൽ സെക്രട്ടറിയാണ്, നവോത്ഥാന സമിതി രക്ഷാധികാരിയാണ്. മകൻ ബിഡിജെഎസ് പാർട്ടിയിൽ. സംഘപരിവാർ ശക്തികൾക്കൊപ്പമാണ് മകൻ. ഭാര്യ ബിജെപി സ്ഥഖാനാർഥികളെ വെള്ളപ്പൂശാൻ നടക്കുന്നു. ഈ ബഹമുഖ വേഷം കേരളീയ സമൂഹം തിരിച്ചറിയണം. ശ്രീനാരായണീയ ദർശനത്തിനു എതിരാണ് ആ സംഘടനയ്ക്കു തലപ്പത്ത് ഇരിക്കുന്നവർ ചെയ്യുന്നത്,' ജയരാജൻ പറഞ്ഞു. 
അടുത്ത ലേഖനം
പിണറായി വിജയനെതിരെ നുണയുമായി മേജർ രവി