പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ
ജനവികാരവും പാര്‍ട്ടി നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കി കെ മുരളീധരന്‍.
ജനവികാരവും പാര്‍ട്ടി നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കി കെ മുരളീധരന്‍. ഹൈക്കമാന്‍ഡ് വിവിധ തലങ്ങളില്‍ നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനത്തിലേക്കെത്തിയതെന്നും തിരെഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും വി ഡി സതീശന്‍ നേതൃസ്ഥാനത്ത് വരണമെന്ന ജനങ്ങളുടെ ആഗ്രഹം നേരിട്ട് ബോധ്യപ്പെട്ടതാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തലയും മന്ത്രിസഭയുടെ ഭാഗമാകണമെന്നതാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുന്നണിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.