1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala elections Who will be next CM discussions going on

ഉപതിരെഞ്ഞെടുപ്പ് വരുന്ന സാഹചര്യം ഒഴിവാക്കണം, മുഖ്യമന്ത്രി തിരെഞ്ഞെടുപ്പിൽ പൊതുവികാരം മാനിക്കണമെന്ന് നിരീക്ഷകരോട് ഘടകകക്ഷികൾ

CM Candidates, Congress, KC Venugopal,Ramesh Chennithala, V D Satheesan,Kerala Elections,Kerala News
കേരളത്തില്‍ ആരാകണം മുഖ്യമന്ത്രി എന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍ നിലപാട് വ്യക്തമാക്കി യുഡിഎഫ് ഘടകകക്ഷികള്‍. സംസ്ഥാനത്ത് ഉപതിരെഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന പൊതു ആവശ്യമാണ് ഘടകകക്ഷികള്‍ മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ പൊതുവികാരം മാനിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
 
മുഖ്യമന്ത്രിയായി ആരെ നിശ്ചയിച്ചാലും അംഗീകരിക്കുമെന്നാണ് ഘടകകക്ഷികളിലെ നേതാക്കള്‍ പരസ്യമായി പറഞ്ഞതെങ്കിലും കക്ഷിനേതാക്കള്‍ ഈ വിഷയത്തില്‍ പൊതുധാരണ രൂപപ്പെടുത്തിയിരുന്നു. ഓരോ ഘടകകക്ഷി നേതാക്കളെയും പ്രത്യേകമായാണ് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കണ്ടത്. വി ഡി സതീശനുള്ള പിന്തുണയാണ് മുസ്ലീം ലീഗ് അറിയിച്ചത്. പാര്‍ട്ടിയുടെ അഭിപ്രായം അറിയിച്ചെന്നും ഇനി തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണെന്നും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
 
അതേസമയം സിറ്റിങ് എംഎല്‍എ വേണം മുഖ്യമന്ത്രിയാകാന്‍ എന്ന അഭിപ്രായമാണ് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് മുന്നോട്ട് വെച്ചത്. പൊതുവികാരം മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനവികാരം കണക്കിലെടുക്കണമെന്നാണ്‍ ആര്‍ എസ് പി നേതാക്കളും വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ തെരുവിലേക്ക് വഴിച്ചിഴയ്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. അതേസമയം സതീശന് അനുകൂലമായ വികാരമാണുള്ളതെന്ന് സിഎംപി, കേരള ഡെമോക്രാറ്റിക് പാര്‍ട്ടി, ഫോര്‍വേഡ് ബ്ലോക്ക് പാര്‍ട്ടികള്‍ വ്യക്തമാക്കി.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Kerala Rain : കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി, സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്