1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Muslim League extends support for V D Satheesan for CM post

ജനങ്ങള്‍ക്കും സതീശനുമൊപ്പമാണ്, നിലപാടില്‍ ഉറച്ച് ലീഗ്: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

തിരെഞ്ഞെടുപ്പ് ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തിരെഞ്ഞെടുക്കുന്നതില്‍ ഘടകകക്ഷികള്‍ക്ക് പങ്കില്ലെന്ന തരത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നടത്തിയതിലെ അമര്‍ഷവും ലീഗിനുണ്ട്.

Muslim League, V D Satheesan, UDF, Kerala CM, Kerala Politics, Kerala Elections
മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന വിഷയത്തില്‍ കേരളത്തില്‍ ജനവികാരം ഉള്‍ക്കൊള്ളണമെന്ന നിലപാടില്‍ ഉറച്ച് മുസ്ലീം ലീഗ്. വി ഡി സതീശന്‍ മുഖ്യമന്ത്രിയാകനമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നതെന്ന് എ ഐ സി സി നിരീക്ഷകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലീഗ് വ്യക്തമാക്കി. നിലപാടില്‍ നിന്നും പിന്നോട്ടുപോകേണ്ട സാഹചര്യമില്ലെന്നാണ് ഇന്നലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലും ധാരണയായത്.
 
ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനത്തിനായി കാത്തുനില്‍ക്കുകയാണെന്നും അതിന് ശേഷമാകും എന്ത് സമീപനം സ്വീകരിക്കണമെന്ന് തീരുമാനിക്കുകയെന്നും യോഗത്തിന് ശേഷം മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ് ആരെ മുഖ്യമന്ത്രിയായാലും സ്വീകരിക്കുമെന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരുന്നത്. എന്നാല്‍ തീരുമാനം വൈകുന്നതിലെ അസംതൃപ്തിയും ജനവികാരം മാനിക്കണമെന്ന താക്കീതുമാണ് നിലവില്‍ ലീഗ് നല്‍കുന്നത്.
 
 തിരെഞ്ഞെടുപ്പ് ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തിരെഞ്ഞെടുക്കുന്നതില്‍ ഘടകകക്ഷികള്‍ക്ക് പങ്കില്ലെന്ന തരത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നടത്തിയതിലെ അമര്‍ഷവും ലീഗിനുണ്ട്. ഇക്കാര്യം പരസ്യമായി പറഞ്ഞ് മുന്നണിയെ പ്രതിസന്ധിയിലാക്കേണ്ടെന്ന തീരുമാനത്തിലാണ് ലീഗ്. അതേസമയം മുസ്ലീം ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ ചര്‍ച്ചയുണ്ടായെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷമാകും ഇത് സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തുക. വകുപ്പിലോ മന്ത്രിമാരുടെ എണ്ണത്തിലോ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ലീഗിലെ മിക്ക നേതാക്കള്‍ക്കുമുള്ളത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഹൈക്കമാൻഡിൽ 'അതിരടി'; ഇന്നും കിട്ടിയില്ല മുഖ്യമന്ത്രിയെ !