1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cherthala Women Killing Sebastian

'ബിന്ദുവിനെ നല്ല ആണ്‍പിള്ളേര് കൊന്നു'; സെബാസ്റ്റ്യന്‍ പറഞ്ഞു, ശശികലയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം

ബിന്ദു ജീവിച്ചിരിപ്പില്ലെന്നും അവരെ നേരത്തെ തന്നെ 'നല്ല ആണ്‍പിള്ളേര് കൊന്നു കളഞ്ഞു' എന്നും സെബാസ്റ്റ്യന്റെ ഒരു സുഹൃത്ത് തന്നോടു പറഞ്ഞിട്ടുണ്ടെന്നാണ് ശശികലയുടെ വെളിപ്പെടുത്തല്‍

Cherthala Women missing Sebastian, Who is Cherthala Sebastian, Cherthala Women Missing cases, സ്ത്രീ തിരോധാന കേസ്, ചേര്‍ത്തല തിരോധാന കേസ്, സെബാസ്റ്റ്യന്‍
വര്‍ഷങ്ങള്‍ക്കു മുന്‍പു കാണാതായ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ ജെയ്‌നമ്മ തിരോധാനക്കേസ് പ്രതി സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തല്‍. പള്ളിപ്പുറം ചൊങ്ങുംതറയില്‍ സി.എം.സെബാസ്റ്റ്യന്‍ ജെയ്‌നമ്മ തിരോധാനക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
 
സെബാസ്റ്റ്യന്റെ മുന്‍ സുഹൃത്ത് കടക്കരപ്പള്ളി സ്വദേശി ശശികലയാണ് ബിന്ദു പത്മനാഭന്‍ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്. ശശികലയുടെ വെളിപ്പെടുത്തല്‍ പൊലീസ് പരിശോധിക്കുകയാണ്. ക്രൈം ബ്രാഞ്ച് സംഘം ശശികലയുടെ മൊഴിയെടുത്തു. 
 
ശശികലയും ഒരു സ്ഥലക്കച്ചവടക്കാരനുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണു കൊലപാതകം സംബന്ധിച്ച പരാമര്‍ശം. ഇതില്‍ പരാമര്‍ശിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുമെന്നു സംസ്ഥാന ക്രൈംബ്രാഞ്ച് എസ്പി എ.പി.ഷൗക്കത്തലി പറഞ്ഞു. ബിന്ദു പത്മനാഭന്‍ കേസില്‍ സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങണോ എന്ന് ഉടന്‍ തീരുമാനിക്കും. 
 
ബിന്ദു ജീവിച്ചിരിപ്പില്ലെന്നും അവരെ നേരത്തെ തന്നെ 'നല്ല ആണ്‍പിള്ളേര് കൊന്നു കളഞ്ഞു' എന്നും സെബാസ്റ്റ്യന്റെ ഒരു സുഹൃത്ത് തന്നോടു പറഞ്ഞിട്ടുണ്ടെന്നാണ് ശശികലയുടെ വെളിപ്പെടുത്തല്‍. ബിന്ദുവിന്റെ തിരോധാന കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമായ സാഹചര്യത്തിലാണ് ശശികലയുടെ ഫോണ്‍ സംഭാഷണം. 
സെബാസ്റ്റ്യന്റെ മറ്റൊരു സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണമാണു രേഖയായി നല്‍കിയത്. വസ്തു ഇടനിലക്കാരനായ ഇയാള്‍ക്ക് ബിന്ദുവുമായി അടുപ്പമുണ്ടെന്നാണ് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരിക്കുന്നത്. ബിന്ദുവിനെ കൊന്നുകളഞ്ഞു എന്നു തന്നോടു പറഞ്ഞ വ്യക്തിയും സെബാസ്റ്റ്യനും ചേര്‍ന്നാണു കൊലപാതകം നടത്തിയതെന്നും ശശികല പറയുന്നു. പള്ളിപ്പുറത്തെ വീട്ടിലെ കുളിമുറിയില്‍ വച്ചു ബിന്ദുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിക്കാണുമെന്നാണ് ശശികല പറയുന്നത്. 
അടുത്ത ലേഖനം
സമാധാനമാകാതെ അലാസ്‌ക ഉച്ചകോടി; ട്രംപ്-പുടിന്‍ കൂടിക്കാഴ്ച നീണ്ടത് മൂന്നുമണിക്കൂര്‍