1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Heavy Rain

Kerala Weather: ഇന്ന് മഴ വടക്കോട്ട്, മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; ന്യൂനമര്‍ദ്ദം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മൂടികെട്ടിയ അന്തരീക്ഷം തുടരും

Kerala Weather, August 12 Weather Alert, Rain Alert Kerala, Heavy Rain Kerala, Kerala Weather in Malayalam, കാലാവസ്ഥ, കേരള കാലാവസ്ഥ, കാലാവസ്ഥ മുന്നറിയിപ്പ്
Kerala Weather: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ മഴ തുടരും. ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളത്. 
 
കേരള തീരത്തും കര്‍ണാടക തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങള്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത. ഇവിടങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. 
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മൂടികെട്ടിയ അന്തരീക്ഷം തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ആന്ധ്രാ, തെലുങ്കാന, ഒഡിഷക്ക് മുകളില്‍.

കേരളത്തില്‍ നിലവില്‍ ലഭിക്കുന്ന മഴ അടുത്ത 2-3 ദിവസം കൂടിയും കുറഞ്ഞും തുടരും. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ സാധ്യത. കാറ്റിന്റെ ശക്തി കൂടുന്നതിനും കുറയുന്നതിനു അനുസരിച്ചു മലയോര / തീരദേശ മേഖലയില്‍ മഴകൂടിയും കുറഞ്ഞും തുടരും. മഴയെ തുടര്‍ന്ന് ഇന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി. 
അടുത്ത ലേഖനം
Vladimir Putin - Donald Trump: 'കേള്‍ക്കുന്നില്ല, കേള്‍ക്കുന്നില്ല'; സാധാരണക്കാരെ കൊല്ലുന്നത് എപ്പോള്‍ നിര്‍ത്തുമെന്ന് ചോദ്യം, പ്രതികരിക്കാതെ പുട്ടിന്‍