സംസ്ഥാനത്ത് ട്രെയിനില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദ്ദനം; പ്രതി കരമന സ്വദേശി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 മെയ് 2024 (12:17 IST)
സംസ്ഥാനത്ത് ട്രെയിനില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദ്ദനം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാന്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. തിരുരില്‍ വച്ചായിരുന്നു സംഭവം. ടിടിഇയ്ക്ക് മൂക്കിനാണ് ഇടിയേറ്റത്. അക്രമിയായ തിരുവനന്തപുരം കരമന സ്വദേശി എസ് സ്റ്റാലിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോടുനിന്നാണ് അക്രമി ട്രെയിനില്‍ കയറിയത്. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. ഇയാളെ ടിടിഇ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിച്ചത്. മര്‍ദ്ദനമേറ്റ ടിടിഇ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മര്‍ദനമേറ്റ് ചോരയൊലിച്ച് നില്‍ക്കുന്ന ടിടിഇയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :