കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. പേരൂര്‍ക്കട വില്ലേജിലെ എല്‍എഫ്എംഎസ്‌സി എല്‍പി സ്‌കൂളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. നാല് സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനും ഉള്‍പ്പടെ ഏഴു പേരെ ക്യാമ്പില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം ഇന്നലെയും ഇന്നും ജില്ലയിലുണ്ടായ കനത്ത മഴയില്‍ 47 വീടുകള്‍ ഭാഗീകമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. നെടുമങ്ങാട് താലൂക്കിലെ ഉഴമലയ്ക്കല്‍ വില്ലേജില്‍ മരം വീണ് ഒരു മരണം സംഭവിച്ചു. ഇന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ പൂന്തുറ ചേരിയമുട്ടത്ത് ഇരുപതോളം വീടുകളില്‍ വെള്ളംകയറിയിട്ടുണ്ട്.