1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nehru trophy boat race postponed

നെഹ്‌റു ട്രോഫി ജലമേള മാറ്റി വച്ചു; മാറ്റിവയ്ക്കുന്നത് തുടര്‍ച്ചയായ മൂന്നാം വര്‍ഷം

Nehru trophy
എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്റു ട്രോഫി ജലമേള കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍  മാറ്റിവെച്ചിരിക്കുന്നു എന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ  ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വള്ളം കളി മാറ്റിവയ്ക്കുന്നത്.
 
കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രളയത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ നവംബര്‍ മാസങ്ങളിലാണ് വള്ളംകളി നടത്തിയത്. കൊവിഡിന്റെ തീവ്രത കുറയുന്നതനുസരിച്ച് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വള്ളംകളി നടത്താന്‍ സാധിക്കുമോയെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
അടുത്ത ലേഖനം
സ്വർണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും