അനുബന്ധ വാര്‍ത്തകള്‍
- വയനാട്ടില്‍ മകളെ പീഡിപ്പിച്ച പിതാവിന് 25 വര്‍ഷം കഠിന തടവും അഞ്ചുലക്ഷം പിഴയും
- കോഴിക്കോട് ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍
- തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു
- 13 കാരനെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ
- കോഴിക്കോട് തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയിലൂടെ വീണ് വീട്ടമ്മ മരിച്ചു
നെയ്യാറ്റിന്‍കരയില്‍ പതിനാലുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്നര വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും
പതിനാല്കാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നെയ്യാറ്റിന്‍കര പരശുവയ്ക്കല്‍ നെടിയാന്‍ക്കോട് വാര്‍ഡില്‍ പിണ്ണാറക്കര പുത്തന്‍വീട്ടില്‍ സുകു (52) വിനെ മൂന്നരക്കൊല്ലം കഠിന തടവിനും 20000 രുപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദര്‍ശനാണ് വിധിച്ചത്.
2016 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന കുട്ടി സ്കൂര്‍ വിട്ട് വീട്ടിലേക്ക് പോവുമ്പോഴായിരുന്നു സംഭവം.പേരുര്‍ക്കട പെട്രോള്‍ പമ്പിന് സമീപത്തുള്ള ഒരു ഗോഡൗണില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. പല ദിവസങ്ങളില്‍ കുട്ടിയുമായി പരിചയഭാവം കാണിച്ച് പ്രതി ചിരിക്കുമായിരുന്നു.സംഭവ ദിവസം പ്രതി തന്ത്രപൂര്‍വ്വം കുട്ടിയെ ഗോഡൗണിലേക്ക് വിളിച്ച് കയറ്റി പീഡിപ്പിക്കുകയായിരുന്നു.പ്രതിയെ തള്ളി മാറ്റി കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തില്‍ ഭയന്ന കുട്ടി റോഡില്‍ നിന്ന് കരയുമ്പോള്‍ ഇത് കണ്ട ഒരാള്‍ കുട്ടിയുടെ വീട്ടില്‍ അറിയിച്ചു.കുട്ടിയുടെ അച്ഛന് സ്ഥലത്ത് എത്തി പേരുര്‍ക്കട പൊലീസില്‍ വിവരം അറിയിച്ചു.തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്.എസ്.വിജയ് മോഹന്‍ ഹാജരായി. പിഴ തുക കുട്ടിക്ക് നല്ക്കാന് കോടതി വിധിയില്‍ പറയുന്നു.പ്രോസിക്യൂഷന് എഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി.