1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode Local News

കോഴിക്കോട് ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍

Kozhikode
കോഴിക്കോട് ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. പൂല്ലാരാംപാറ സ്വദേശി ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്‌സ്ത്ത് ആണ് മരിച്ചത്. 20 വയസായിരുന്നു.  അതേസമയം സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 
 
2020ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് ഒരു വയസുള്ള പെണ്‍കുട്ടിയുണ്ട്. 
അടുത്ത ലേഖനം
അറബിക്കടലില്‍ ആദ്യ ന്യൂനമര്‍ദം, പടിഞ്ഞാറന്‍ കാറ്റും ന്യൂനമര്‍ദ പാത്തിയും; വരും ദിവസങ്ങളില്‍ മഴ ശക്തം