കോഴിക്കോട് തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയിലൂടെ വീണ് വീട്ടമ്മ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 26 ജൂണ്‍ 2022 (15:08 IST)
തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയിലൂടെ വീണ് വീട്ടമ്മ മരിച്ചു. കോഴിക്കോട് പേരാമ്പ്ര കല്ലോട്
സ്വദേശി ദാക്ഷായണിയാണ് മരിച്ചത്. 58 വയസായിരുന്നു. ശനിയാഴ്ച രാവിലെ വീടിന് സമീപത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കവെയാണ് സംഭവം നടക്കുന്നത്.

അപകടത്തെ തുടര്‍ന്ന് ഇവരെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :