എ കെ ജെ അയ്യര്‍|
Last Modified ഞായര്‍, 26 ജൂണ്‍ 2022 (19:20 IST)
തൃശൂർ :
പതിമൂന്നുകാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറിനെ (36) യാണ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണു കേസ്. മതിലകം ഇൻസ്‌പെക്ടർ ടി.കെ.ഷൈജുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.