1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

വെഞ്ഞാറമ്മൂട് നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെയും കണ്ടെത്തി

Trivandrum
വെഞ്ഞാറമ്മൂട് നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെയും കണ്ടെത്തി. പാലോട് വനമേഖലയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. 11,13,14 വയസുള്ള കുട്ടികളെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെ രാവിലെ മുതലായിരുന്നു കാണാതായത്. അടുത്തടുത്ത് താമസിക്കുന്നവരും ബന്ധുക്കളുമാണ് കുട്ടികള്‍. കുട്ടികളെ കാണാനായതിനുപിന്നിലെ കാരണം പുറത്തുവന്നിട്ടില്ല. 
അടുത്ത ലേഖനം
സഞ്ജിത് വധക്കേസില്‍ ഒളിവിലായിരുന്ന പ്രധാനപ്രതി പിടിയില്‍; കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണമെന്ന് എസ്പി