സഞ്ജിത് വധക്കേസില്‍ ഒളിവിലായിരുന്ന പ്രധാനപ്രതി പിടിയില്‍; കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണമെന്ന് എസ്പി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (16:25 IST)
സഞ്ജിത് വധക്കേസില്‍ ഒളിവിലായിരുന്ന പ്രധാനപ്രതി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ ഒരു എസ്ഡിപി ഐ പ്രവര്‍ത്തകനെ ആക്രമിച്ച വൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്നും എസ്പി പറഞ്ഞു.

കൊലപാതകം നടത്താന്‍ പ്രതികള്‍ക്ക് വാഹനം എത്തിച്ചു നല്‍കിയതിന് എസ്ഡിപി ഐ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന ഇയാളെ കൊല്ലങ്ങോട് നിന്നാണ് അറസ്റ്റുചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :