കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 28 ഡിസംബര്‍ 2021 (15:25 IST)
പുഷ്പയുടെ ഹിന്ദി പതിപ്പിന് മികച്ച പ്രതികരണമാണ് തുടക്കം മുതലേ ലഭിച്ചത്.ബാഹുബലി: ദി ബിഗിനിംഗ് ലഭിച്ചതിന് സമാനമായ ഇഷ്ടം അല്ലു അര്‍ജുന്‍ ചിത്രത്തിനും പ്രേക്ഷകര്‍ നല്‍കുന്നു .കളക്ഷനുകളുടെ കാര്യത്തില്‍ രാജമൗലിയുടെ ചിത്രത്തേക്കാള്‍ പകുതിയോളം മാത്രമേ ഇതുവരെ പുഷ്പ നേടിയിട്ടുള്ളൂ.
എന്നിരുന്നാലും, ഒരു ദക്ഷിണേന്ത്യന്‍ ഡബ്ബ് ചെയ്ത ചിത്രത്തിന് ലഭിക്കാവുന്ന കളക്ഷനുകള്‍ വെച്ച് നോക്കുമ്പോള്‍ പുഷ്പ മുന്നില്‍ തന്നെയാണ്.
ഇതുവരെ 39.95 കോടി കളക്ഷന്‍ നേടിയ ചിത്രം 50 കോടി എന്ന നാഴികക്കല്ല് വേഗത്തില്‍ മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.