മണിപ്പൂരില്‍ ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു; സ്ഥിരീകരിച്ചത് ടാന്‍സാനിയയില്‍ നിന്നെത്തിയ ആളിന്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (12:45 IST)
മണിപ്പൂരില്‍ ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു. ടാന്‍സാനിയയില്‍ നിന്നെത്തിയ ആളിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ജവഹല്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രത്യേകം ഐസ്വലേഷന്‍ വാര്‍ഡിലാണ് ഉള്ളത്. ഡിസംബര്‍ 11നാണ് ടാന്‍സാനിയയില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തുന്നത്. കൊവിഡ് നെഗറ്റീവായിരുന്നു അപ്പോള്‍. അവിടെ നിന്ന് ഇന്‍ഡികോ വിമാനം വഴിയാണ് ഇംഫാല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നത്. ഡിസംബര്‍ 12നാണ് ഇയാള്‍ക്ക് ആര്‍ടിപിസിആറിലൂടെ കൊവിഡ് പൊസിറ്റീവെന്ന് കണ്ടെത്തുന്നത്. ഇതിനുപിന്നാലെ സാമ്പിള്‍ വിശദപരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഡിസംബര്‍ 22ന് ഇദ്ദേഹവുമായി അടുത്തിടപഴകിയിരുന്ന മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :