1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച 12250 പഠനമുറികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

Trivandrum
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച 12250 പഠനമുറികളുടെയും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച 250 സാമൂഹ്യ പഠനമുറികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ 2020 ഇന്ന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലന്‍ അധ്യക്ഷനായിരിക്കും. 
 
വീടുകളില്‍ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ പഠനത്തില്‍ പിന്നോട്ടു പോകുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായൊരു പഠനമുറി നിര്‍മിച്ചു നല്‍കാനാണ് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. വീടിനോടു ചേര്‍ന്ന് പുതുതായൊരു മുറി നിര്‍മിച്ച്  അതില്‍ പഠനസാമഗ്രികള്‍ ഒരുക്കിക്കൊടുക്കുകയാണ് പദ്ധതി. ഒരു പഠനമുറിക്ക് രണ്ടു ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. 500  കോടി രൂപ ചെലവഴിച്ച്  സംസ്ഥാനത്താകെ 25000  പഠനമുറികളാണ് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടത്. അതില്‍ പൂര്‍ത്തിയായ  12250  പഠനമുറികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പട്ടികവര്‍ഗ വിഭാഗത്തിന് 32.50  കോടി രൂപ ചെലവഴിച്ച്  500  സാമൂഹ്യ പഠനമുറികളും  നിര്‍മിക്കും. അതില്‍ പണി പൂര്‍ത്തിയായ 250  സാമൂഹ്യ പഠനമുറികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സാമൂഹ്യ പഠനമുറികളില്‍   പഠനകാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പ്രത്യേക അധ്യാപകരുണ്ടാകും.  കമ്പ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
About Writer
ശ്രീനു എസ്