അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21ആക്കുന്നതിനെകുറിച്ച് തീരുമാനിക്കും: കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി
- ചൈനയില്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയില്‍ മൂവായിരത്തിലധികം പേര്‍ക്ക് ബ്രൂസല്ലോസിസ് രോഗം ബാധിച്ചു
- സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 102 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
- മന്ത്രി കെടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിഎംപി നാളെ നിശാറാലി സംഘടിപ്പിക്കും
- തിരുവനന്തപുരത്ത് മാത്രം ഇന്ന് 926 പേര്‍ക്ക് കോവിഡ്; മൂന്ന് മരണങ്ങള്
പേടിഎം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരികെയെത്തി
പേടിഎം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തിരികെയെത്തി. പേടിഎം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഞങ്ങള്‍ തിരികെയെത്തി എന്നായിരുന്നു ട്വീറ്റ്. നേരത്തേ പേടിഎം അവതരിപ്പിച്ച ക്രിക്കറ്റ് ലീഗ് എന്ന പരിപാടി പ്ലേസ്റ്റോര്‍ നയങ്ങള്‍ക്ക് വിരുദ്ധമെന്നുകാട്ടിയാണ് നീക്കം ചെയ്തത്. എന്നാല്‍ ഈ പ്രശ്‌നം എങ്ങനെയാണ് പരിഹരിച്ചതെന്ന് പേടിഎം വ്യക്തമാക്കിയിട്ടില്ല.
ഫാന്റസി ഗെയിമുകള്‍ ഓഫര്‍ ചെയ്യുന്നത് കൊണ്ടാണ് പേടിഎമ്മിനെ നീക്കം ചെയ്യുന്നതെന്നാണ് നേരത്തേയുള്ള ഗൂഗിളിന്റെ വിശദീകരണം. ഓണ്‍ലൈന്‍ ചൂതാട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആപ്പുകളെ പറ്റിയുള്ള ഗൂഗിള്‍ ഇന്ത്യയുടെ ബ്ലോഗില്‍ പേ ടിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ലേഖനം വന്നിരുന്നു. അനധികൃത ഓണ്‍ലൈന്‍ ചൊതാട്ടങ്ങള്‍ അനുവദിക്കില്ലെന്നും പെയ്ഡ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന വൈബ്സൈറ്റുകള്‍ക്ക് വഴിയൊരുക്കുന്ന ആപ്പുകളും കമ്പനിയുടെ നയങ്ങള്‍ക്ക് എതിരാണെന്നും ഗൂഗിളിന്റെ പ്രസ്താവനയില്‍ പറയുന്നു.