ചൈനയില്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയില്‍ മൂവായിരത്തിലധികം പേര്‍ക്ക് ബ്രൂസല്ലോസിസ് രോഗം ബാധിച്ചു

ശ്രീനു എസ്| Last Updated: ശനി, 19 സെപ്‌റ്റംബര്‍ 2020 (08:45 IST)
ചൈനയില്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയില്‍ മൂവായിരത്തിലധികം പേര്‍ക്ക് ബ്രൂസല്ലോസിസ് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നാണ് മൃഗങ്ങള്‍ക്ക് വാക്‌സിന്‍ നിര്‍മിക്കുന്നതിനിടെ ചോര്‍ച്ചയുണ്ടായത്. 3245 പേര്‍ക്ക് നിലവില്‍ രോഗം സ്ഥിരീകിച്ചിട്ടുണ്ട്. എന്നാല്‍ രോഗം മൂലം മരണമെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സാധാരണയായി ബാക്ടീരിയ പരത്തുന്ന ഈ രോഗം മൃഗങ്ങളില്‍ നിന്നാണ് പകരുന്നത്. തലവേദന, ശരീരവേദന, പനി എന്നിവയാണ് രോഗബാധിതര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍. ഇത് മനുഷ്യരില്‍ നിന്ന് മരിഷ്യരിലേക്ക് പകരുന്നത് വളരെ വിരളമാണെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :