സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21ആക്കുന്നതിനെകുറിച്ച് തീരുമാനിക്കും: കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി

ശ്രീനു എസ്| Last Updated: ശനി, 19 സെപ്‌റ്റംബര്‍ 2020 (09:17 IST)
സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21ആക്കുന്നതിനെകുറിച്ച് തീരുമാനിക്കുന്നുണ്ടെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. സ്ത്രീകളുടെ ആരോഗ്യത്തെകുറിച്ചും കുഞ്ഞിന്റെ ആരോഗ്യത്തെകുറിച്ചും, വിവാഹപ്രായം പോഷകശേഷി തുടങ്ങിയ 9 ഘടകങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു.

ടിഎന്‍ പ്രതാപന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് സ്മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ശൈശവ വിവാഹം ഇല്ലാതാക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനുള്ള പദ്ധതികളും സര്‍ക്കാര്‍ നടത്തിവരുന്നുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :