1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain expected in kerala

ഇന്ന് മുതൽ സംസ്ഥാനത്ത് മഴ കനക്കും, കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കോട്ടയം ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മറ്റ് 12 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
നാളെ വയനാട്,കോഴിക്കോട്,മലപ്പുറം,ഇടുക്കി,എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ ഭാഗമായി അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമാകുന്നതിനാലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. കേരള തീരത്ത് 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കൊച്ചിയില്‍ നിന്ന് മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ എന്‍ഐഎയുടെ പിടിയില്‍