അനുബന്ധ വാര്‍ത്തകള്‍
- ചാല കമ്പോളം രണ്ട് ഷിഫ്റ്റുകളിലായി തുറക്കും
- ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആലപ്പാടിന് 1.23 കോടി
- വെള്ളപ്പൊക്ക നിവാരണം: 20.48 കോടി മുടക്കി സിയാല്‍ നിര്‍മിച്ച പാലങ്ങള്‍ തുറന്നു
- കനത്തമഴ: രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാലുമരണം
- മലബാർ മേഖലയിൽ കനത്ത് മഴ, നദികളിൽ ജലനിരപ്പുയരുന്നു, 4 എൻഡിആർഎഫ് ടീം കേരളത്തിൽ
ദുരിതാശ്വാസ ക്യാമ്പുകള്‍ ക്രമീകരിക്കുന്നത് നാലുതരത്തില്‍
മഴമൂലം ക്രമീകരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ നാലുരീതിയില് സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്വാറന്റീനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുതെന്നും ജലാശയങ്ങള്‍ക്ക് സമീപം കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.