1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain kerala news

കനത്തമഴ: രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാലുമരണം

Rain
കനത്തമഴയില്‍ വയനാട്ടിലും മലപ്പുറത്തുമായി നാലുമരണം. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തോണേക്കര കോളനിയിലെ ബാബുവിന്റെ മകള്‍ ജ്യോതിക(6), കുറിച്യര്‍മല വേങ്ങത്തോട് ഉണ്ണിമായ(5) എന്നിവരാണ് മരിച്ചത്. കനത്തമഴയില്‍ കടപുഴകിയ മരം ജ്യോതികയുടെയും പിതാവ് ബാബുവിന്റെയും ശരീരത്തില്‍ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബു മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 
 
മലപ്പുറത്ത് വൈദ്യുതി ലൈനില്‍ പൊട്ടിവീണ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. മേല്‍മുറി കള്ളാടി മുക്ക് എവി ഷബീറലി(43) ആണ് മരിച്ചത്. അതേസമയം കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. നിലമ്പൂര്‍ ആഢ്യന്‍പാറയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായി. 
അടുത്ത ലേഖനം
പാക് അതിർത്തിയിൽ ആദ്യമായി വനിതാ സൈനികർ