അനുബന്ധ വാര്‍ത്തകള്‍
- കോട്ടയത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു
- അയോധ്യയിലെത്തുന്ന പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് കൊവിഡ് മുക്തരായ പൊലീസുകാര്‍
- രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിടുന്നത് 12.30നും 12.40നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍
- അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജയോടനുബന്ധിച്ച് കനത്ത സുരക്ഷ
- അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയാകുന്നത് 2023ല്‍
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 18.5 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു
തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളത്തില്‍ കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന പതിനെട്ടര ലക്ഷം രൂപ വിലവരുന്ന 348 ഗ്രാം സ്വര്‍ണ്ണം പിടിച്ചു. തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി കലൈ അരശന്‍ എന്നയാളില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്.
കൊറോണ കാലത്തും യഥേഷ്ടം സ്വര്‍ണ്ണം കൊണ്ടുവരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പിടികൂടിയ സ്വര്‍ണ്ണമെന്ന് കസ്റ്റംസ് അധികാരികള്‍ പറയുന്നു. ഇയാളുടെ ജീന്‍സ് പാന്റിന്റെ പ്രത്യേക അറയില്‍ പോളിത്തീന്‍ കൊണ്ട് പൊതിഞ്ഞ കുഴമ്പ് രൂപത്തിലുള്ള സ്വര്‍ണ്ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടിച്ചെടുത്തത്.
ഇയാള്‍ ചെന്നൈയില്‍ ഇറങ്ങാനായിരുന്നു ടിക്കറ്റെടുത്തത്. ഇയാള്‍ തിരുവനന്തപുരത്തു ഇറങ്ങിയതിനെ കുറിച്ചും അന്വേഷണം നടത്തുമെന്ന് അധികാരികള്‍ പറഞ്ഞു.