അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജയോടനുബന്ധിച്ച് കനത്ത സുരക്ഷ

ശ്രീനു എസ്| Last Updated: ബുധന്‍, 5 ഓഗസ്റ്റ് 2020 (09:01 IST)
അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജയോടനുബന്ധിച്ച് കനത്ത സുരക്ഷ. പൂജയ്ക്കായുള്ള ഒരുക്കങ്ങള്‍ സരയു നദീതീരത്ത് പൂര്‍ത്തിയായിട്ടുണ്ട്. പൂജാ കര്‍മങ്ങള്‍ രാവിലെ പതിനൊന്നരയ്ക്ക് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി 40കിലോ വരുന്ന വെള്ളി ശില തറക്കല്ലിടും. ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തുടങ്ങിയവര്‍ പങ്കെടുക്കും.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കു. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങില്‍ 175ഓളം പേര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :