24 മണിക്കൂറിനിടയിൽ 52,509 കേസുകൾ, ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 19 ലക്ഷം കടന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2020 (11:13 IST)
ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 19 ലക്ഷം കടന്നു. നിലവിൽ 19,08,255 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 52,509 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.ഒറ്റദിവസം കൊണ്ട് 857 മരണങ്ങളും രേഖപ്പെടുത്തി. നിലവില്‍ 5,86,244 രോഗികളാണ് ചികിത്സയിലുള്ളത്. 12,82,215 പേര്‍ ഇതിനോടകം രോഗമുക്തരായി.

മഹാരാഷ്ട്രയിൽ 7,760 പുതിയ കേസുകൾ ഇന്നലെ സ്ഥിരീകരിച്ചു. 300 പേർ മരിക്കുകയും ചെയ്‌തു. മുംബൈയിൽ ഇന്നലെ മാത്രം 709 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 4,57,956 ആയി. തമിഴ്നാട്ടില്‍ 5,063 പേര്‍ക്കു കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 108 പേർ മരിക്കുകയും ചെയ്‌തു. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,68,285 ആയി.

രാജ്യത്തെ കൊവിഡ് മരണങ്ങളിൽ 50 ശതമാനവും 60 വയസോ അതിന് മുകളിലുള്ളവര്‍ക്കിടയിലോ ആണ്. 37 ശതമാനം മരണങ്ങള്‍ 45 നും 60 നും ഇടയില്‍ പ്രായമുള്ളവരിലാണ് സംഭവിച്ചിട്ടുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരിൽ 68 ശതമാനവും പുരുഷന്മാരാണ്.32 ശതമാനം സ്ത്രീകളും മരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :