അയോധ്യയിലെത്തുന്ന പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് കൊവിഡ് മുക്തരായ പൊലീസുകാര്‍

ശ്രീനു എസ്| Last Updated: ബുധന്‍, 5 ഓഗസ്റ്റ് 2020 (10:56 IST)
അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഒരുക്കുന്നത് കൊവിഡ് മുക്തരായ പൊലീസുകാര്‍. ഈ സംഘത്തില്‍ 150 ഓളം പൊലീസുകാരാണ് ഉള്ളത്. ഇവര്‍ക്ക് ഒരുപ്രാവശ്യം രോഗം ബാധിച്ചതിനാല്‍ ഇവരുടെ ശരീരത്തില്‍ കൊവിഡിനെ ചെറുക്കാനുള്ള ആന്റി ബോഡികള്‍ ഉണ്ടാകും അതിനാല്‍ കുറച്ചു മാസത്തേക്ക് ഇവര്‍ക്ക് രോഗം ഉണ്ടാകാനുള്ള സാധ്യത ഇല്ല. അതിനാലാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ഇവരെ തിരഞ്ഞെടുത്തത്.

അയോധ്യയില്‍ നരേന്ദ്രമോദി ഏകദേശം മൂന്നുമണിക്കൂര്‍ ഉണ്ടാകും. സുരക്ഷാചുമതലയുള്ള ഏകദേശം പൊലീസുകാരും ലഖ്‌നൗവില്‍ നിന്നും ഉള്ളവരാണ്. 175 പേര്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുള്ളത്. അയോധ്യയില്‍ 604 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 16 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :