കോട്ടയത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

കോട്ടയം| എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 5 ഓഗസ്റ്റ് 2020 (11:12 IST)
നേര്‍ക്കുനേര്‍ വന്ന രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു രണ്ട് യുവാക്കള്‍ മരിച്ചു. ഇതില്‍ ഒരു ബൈക്കിലുണ്ടായിരുന്നയാള്‍ ഗുരുതരമായി പരിക്കേറ്റ ആശുപത്രിയിലാണ്. കോട്ടയം ജില്ലയിലെ കാക്കൂരിലാണ് കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്.

മുളങ്കുഴ പാക്കില്‍ റോഡില്‍ കാക്കൂര്‍ ബിയര്‍ പാര്‍ലറിനുമുന്നിലായിരുന്നു അപകടം.
ചാന്നാനിക്കാട് തെക്കേ പറമ്പില്‍ സുരേഷ് കുമാറിന്റെ മകന്‍ വേണു കുമാര്‍ (28), മാണിക്കുന്നം പഴിഞ്ഞാല്‍ വടക്കേതില്‍ രാധാകൃഷ്ണന്റെ മകന്‍ ആദര്‍ശ് (25) എന്നിവരാണ് മരിച്ചത്. ആദര്‍ശിനൊപ്പം
ഉണ്ടായിരുന്ന കാരാപ്പുഴ ഇല്ലത്തു പറമ്പില്‍ ബാലഭവന്‍ വിഘ്നേശ്വര്‍ ചികിത്സയിലാണിപ്പോള്‍.

ഏറെ വൈകി അതുവഴി വന്ന ബൈക്ക് യാത്രക്കാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും ഇവരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
അപകടം നടന്നപ്പോള്‍ നാട്ടുകാര്‍ നോക്കി നിന്ന് വീഡിയോ എടുക്കുകയായിരുന്നു. കൊറോണബാധയുണ്ടാകുമോ എന്ന് ഭയന്നായിരുന്നു പരിക്കേറ്റവരെ ഇവര്‍ സഹായിക്കാന്‍ എത്താത്തതെന്നാണ് ഇവരുടെ ഭാഷ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :