1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local News

തൃശ്ശൂരില്‍ കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

Thrissur
തൃശ്ശൂരില്‍ കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. വരവൂര്‍ സ്വദേശി രമേശിനാണ് ഗുരുതരമായി പരിക്കേറ്റത്. രമേശിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. സഹോദരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു രമേശ്. 
 
കുന്നംകുളം വെള്ളറക്കാവ് മനപ്പടിയില്‍ വച്ചാണ് അപകടം സംഭവിച്ചത്. യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ നടത്തിയത്.
അടുത്ത ലേഖനം
ഡല്‍ഹിയില്‍ സ്വിസ് വനിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി