1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Palakkad
പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുഴല്‍മന്ദം ആലിങ്കലിലാണ് സംഭവം. ആലിങ്കല്‍ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകള്‍ സുനില, മകന്‍ രോഹിത്, സുനിലയുടെ ചേച്ചിയുടെ മകന്‍ സുബിന്‍ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളഭാഗത്ത് മൂന്നുപേരും തൂങ്ങിമരിച്ച നിലയിലായിരുന്നു. ആത്മഹത്യ ആണെന്നാണ് നിഗമനം.
അടുത്ത ലേഖനം
മർദ്ദനമേറ്റ വിഷമത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം : അഞ്ചു പേർ അറസ്റ്റിൽ