1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

തലശ്ശേരി ഗവണ്‍മെന്റ് കോളേജ് ഇനി കോടിയേരി സ്മാരക കോളേജ്

Kannur
തലശ്ശേരി ഗവ. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജ് എന്നാക്കിയതായി  ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. 
 
കോളേജിന്റെ ഉന്നമനത്തിന് പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ എടുത്ത മുന്‍കൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു. കോളേജിന് കോടിയേരിയുടെ പേരിടാന്‍ തലശ്ശേരി എംഎല്‍എ കൂടിയായ നിയമസഭാ സ്പീക്കര്‍ ശ്രീ. എ എന്‍ ഷംസീര്‍ കത്ത് നല്‍കിയിരുന്നു - മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
അടുത്ത ലേഖനം
അരുവിപ്പുറം- കരമന സ്റ്റേഷനുകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം