1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം

Kozhikode
കോഴിക്കോട് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. പെരുവയല്‍ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വേര്‍തിരിക്കുന്ന കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. തീയണയ്ക്കാന്‍ ആറുയൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയിട്ടുണ്ട്. അതേസമയം നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് അനധികൃതമായാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. 
 
വൈദ്യുതി ഇല്ലാത്ത കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. തീപിടിത്തം നിയന്ത്രണവിധേയമായിട്ടുണ്ട്. 
അടുത്ത ലേഖനം
ഐഎഎസ് തലത്തില്‍ അഴിച്ചുപണി; വിഴിഞ്ഞം പോര്‍ട്ട് എംഡിയായി ദിവ്യ എസ് അയ്യരെ നിയോഗിച്ചു