1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur fireworks explosion

തൃശ്ശൂര്‍ വെടിക്കെട്ടുപുരയിലെ സ്‌ഫോടനം: മരണപ്പെട്ടവര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, പരിക്കേറ്റവര്‍ക്ക് 50000

Sardar Patel,Kashmir,Nehru, India politics,സർദാർ പട്ടേൽ,കശ്മീർ, നെഹ്റു, ഇന്ത്യ രാഷ്ട്രീയം
തൃശ്ശൂര്‍ വെടിക്കെട്ടുപുരയിലെ സ്‌ഫോടനത്തില്‍ മരണപ്പെട്ടവര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവര്‍ക്ക് 50000 രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞദിവസം മൂന്നരയോടെയാണ് തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടികെട്ടുപുരയില്‍ സ്‌ഫോടനം ഉണ്ടായത്.
 
സ്‌ഫോടനത്തില്‍ 13 പേര്‍ ചികിത്സയിലാണ്. ഒരാള്‍ വെന്റിലേറ്ററിലാണുള്ളത്. ആശുപത്രിയില്‍ കഴിയുന്ന അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 40 ഓളം പേരാണ് സ്ഥലത്തുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Thrissur Pooram: തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കിയേക്കും, മരണസംഖ്യ ഉയരും