അനുബന്ധ വാര്‍ത്തകള്‍
- തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ; മൂന്ന് മരണം, ഒട്ടേറെ പേർക്ക് പരുക്ക്
- അതിരപ്പിള്ളിയില്‍ ഹോട്ടലില്‍ കാട്ടാനയുടെ ആക്രമണം; നാട്ടുകാര്‍ ഭീതിയില്‍
- തൃശൂർ പൂരം: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു
- മിനി വാനുകളില്‍ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകള്‍ വര്‍ദ്ധിക്കുന്നു; മൗനം പാലിച്ച് മോട്ടോര്‍ വാഹന വകുപ്പ്
- വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട: കര്‍ശന നിര്‍ദ്ദേശം നല്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
പൂരം, പെരുന്നാൾ വെടിക്കെട്ടുകൾ താൽക്കാലികമായി നിരോധിച്ചേക്കും
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടത്തിൽ ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ട്
തൃശൂർ പൂരം വെടിക്കെട്ടിനായുള്ള ഒരുക്കത്തിനിടെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിൽ സ്‌ഫോടനമുണ്ടായ സാഹചര്യത്തിൽ ഉത്സവ വെടിക്കെട്ടുകൾ നിരോധിച്ചേക്കും. തൃശൂർ പൂരം, പാവറട്ടി തിരുന്നാൾ എന്നിവയുടെ വെടിക്കെട്ടുകൾ നിരോധിക്കാൻ സാധ്യത. വീര്യം കുറഞ്ഞ മരുന്നുകൾ ഉപയോഗിച്ചുള്ള മിതമായ വെടിക്കെട്ടിനു മാത്രമായിരിക്കും അനുമതി. ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടത്തിൽ ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ട്. നാൽപ്പതോളം പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇതു സംബന്ധിച്ച് മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ തൃശൂർ ആർഡിഒയെ ചുമതലപ്പെടുത്തി.