1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India approves 100 percent ethanol fuel, flex fuel vehicles

ഗഡ്കരിയുടെ പരിഷ്കാരങ്ങൾ തീരുന്നില്ല, 100 ശതമാനം എഥനോൾ ഇന്ധനത്തിനും അനുമതി, ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ വിപണിയിലേക്ക്!

ഫ്‌ലെക്‌സ് ഫ്യൂവല്‍ വാഹനങ്ങള്‍ക്കായി പൂര്‍ണമായും എഥനോള്‍ മാത്രമായുള്ള ഇന്ധനത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍.

Nitin Gadkari
ഫ്‌ലെക്‌സ് ഫ്യൂവല്‍ വാഹനങ്ങള്‍ക്കായി പൂര്‍ണമായും എഥനോള്‍ മാത്രമായുള്ള ഇന്ധനത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 100 ശതമാനം ശുദ്ധമായ എഥനോള്‍ (E100) ഇന്ധനമായി ഉപയോഗിക്കുന്നതിനും, ഇതിന് അനുയോജ്യമായ ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ (Flex-Fuel Vehicles) വന്‍തോതില്‍ പുറത്തിറക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഔദ്യോഗികമായി അനുമതി നല്‍കിയത്.
 
ജൂണ്‍ 12നാണ് എ 100 ഇന്ധനം ഉപയോഗിക്കുന്ന ചട്ടങ്ങളില്‍ മന്ത്രി ഒപ്പുവെച്ചത്. അടുത്തിടെ 85 ശതമാനം എഥനോള്‍ ചേര്‍ന്ന പെട്രോള്‍ മന്ത്രി അവതരിപ്പിച്ചിരുന്നു. പുതിയ നീക്കം വഴി കരിമ്പ് കര്‍ഷകര്‍ക്കും നേട്ടമുണ്ടാകുമെന്ന് മന്ത്രി പറയുന്നു. നിലവില്‍ തന്നെ അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ ഒരു ലക്ഷം കോടിയിലധികം ലാഭമുണ്ടായെന്നും കര്‍ഷകര്‍ക്ക് 80,000 കോടിയുടെ വരുമാനമുണ്ടാക്കാനായെന്നും മന്ത്രി പറയുന്നു. കരിമ്പ്,ചോളം, നെല്ല്,മരച്ചീനി എന്നിവയാണ് എഥനോള്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്.ALSO READ: ലിറ്ററിന് ചിലവ് വെറും 15 രൂപ, എഥനോൾ വാഹനങ്ങൾ വിപണിയിലിറക്കുമെന്ന് നിതിൻ ഗഡ്കരി
 
നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന പെട്രോളില്‍ 10 മുതല്‍ 20 ശതമാനം വരെയാണ് എഥനോള്‍ കലര്‍ത്തുന്നത്  എന്നാല്‍ പുതിയ ഉത്തരവോടെ 100 ശതമാനം എഥനോളിലോ, അല്ലെങ്കില്‍ പെട്രോളും എഥനോളും ഏത് അനുപാതത്തില്‍ കലര്‍ത്തിയ ഇന്ധനത്തിലോ ഒരേപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എന്‍ജിനുകളാണ് ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങളിലുണ്ടാവുക. ഇവ വന്‍തോതില്‍ നിര്‍മിക്കാനായി വാഹന കമ്പനികള്‍ക്ക് ഗഡ്കരി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ടൊയോട്ട, ടിവിഎസ്, ഹീറോ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഫ്‌ലെക്‌സ് ഫ്യുവല്‍ കാറുകളുടെയും ബൈക്കുകളുടെയും പ്രോട്ടോടൈപ്പുകള്‍ ഇതിനകം തന്നെ വികസിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. വരും മാസങ്ങളില്‍ ഇവ വിപണിയില്‍ ലഭ്യമായിത്തുടങ്ങും.
 
ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത മെട്രോ നഗരങ്ങളിലെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകള്‍ വഴിയായിരിക്കും 100 ശതമാനം എഥനോള്‍ ഇന്ധനം ലഭ്യമാക്കുക. പിന്നീട് ഇത് രാജ്യവ്യാപകമാക്കും. പരമ്പരാഗത ഇന്ധനങ്ങളെ അപേക്ഷിച്ച് എഥനോള്‍ കത്തുമ്പോള്‍ ഹാനികരമായ കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നിവയുടെ പുറന്തള്ളല്‍ കുറയുമെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ തിരക്കിട്ട പരിഷ്‌കാരങ്ങള്‍ കാരണം വാഹനത്തിന്റെ മൈലേജ് കുറയുന്നതായും തകരാറുകള്‍ സംഭവിക്കുന്നതായും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എഥനോള്‍ കലര്‍ത്തിയ പെട്രോളിനൊപ്പം 100 ശതമാനം പെട്രോളും ലഭ്യമാക്കണമെന്നാണ് പല വാഹന ഉടമകളും ആവശ്യപ്പെടുന്നത്.ALSO READ: 20 ശതമാനം എഥനോൾ: മൈലേജ് കുറയുന്നതായി സർവേ, പഴയ വാഹനങ്ങൾക്ക് പ്രശ്നങ്ങൾ കൂടുതൽ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'ആശംസകള്‍, മുഖ്യമന്ത്രിയും സിപി ജോണും കെഎസ്ആര്‍ടിസിയില്‍ അഴിച്ചുപണി ചെയ്യും'; പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതികരിച്ച് സുരേഷ് ഗോപി