1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suresh Gopi reacts to the Priyadarshini project

'ആശംസകള്‍, മുഖ്യമന്ത്രിയും സിപി ജോണും കെഎസ്ആര്‍ടിസിയില്‍ അഴിച്ചുപണി ചെയ്യും'; പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതികരിച്ച് സുരേഷ് ഗോപി

Chief Minister
തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ പ്രിയദര്‍ശിനി പദ്ധതിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തില്‍ അവതരിപ്പിച്ച നൂതന പദ്ധതി വിജയിക്കട്ടെയെന്ന് കേന്ദ്ര സഹമന്ത്രി ആശംസിച്ചു. പദ്ധതി അവതരിപ്പിക്കുന്നതിലെ കാലതാമസത്തിനെതിരെ സംസ്ഥാന ബിജെപി പരസ്യമായി പ്രതിഷേധിക്കുന്ന സമയത്താണ് സുരേഷ് ഗോപിയുടെ ഈ അനുകൂല പ്രതികരണം. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് ഇതൊരു പുതിയ പ്രഭാതവും പുതിയ സ്വപ്നവുമാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
 
'ഇക്കാലത്ത് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ജോലിക്കും വീട്ടാവശ്യങ്ങള്‍ക്കും പുറത്തുപോകുന്നു. മുന്‍കാലങ്ങളില്‍ ഇങ്ങനെയായിരുന്നില്ല സ്ഥിതി. ഈ സാഹചര്യത്തിലാണ് സ്ത്രീകള്‍ക്കായി ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. എല്ലാത്തിലും അവര്‍ക്ക് വലിയ വിജയം ആശംസിക്കുന്നു. പദ്ധതി തുടരട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് പദ്ധതി ഭാഗികമായോ പൂര്‍ണ്ണമായോ നടപ്പിലാക്കിയിട്ടുണ്ട്. 
 
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ വ്യാപ്തി കൂടുതല്‍ വര്‍ദ്ധിക്കും. ഗതാഗതത്തെക്കാള്‍ സാമ്പത്തിക ശാസ്ത്രത്തിലാണ് സി.പി. ജോണിന് കൂടുതല്‍ അറിവുള്ളത്.' മുഖ്യമന്ത്രിയും സി.പി. ജോണും സംയുക്തമായി ഗതാഗത മേഖലയെ നല്ല പാതയിലേക്ക് കൊണ്ടുവരുമെന്നും അതിനുള്ള ശക്തി ഇരുവര്‍ക്കും ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നീറ്റ് പുനഃപരീക്ഷ; വ്യാജ ചോദ്യപേപ്പറുകള്‍ വിറ്റ നാല് പേര്‍ അറസ്റ്റില്‍