അനുബന്ധ വാര്‍ത്തകള്‍
- തൊപ്പിക്ക് വേണ്ടി കയ്യടിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ വേദന തോന്നി: പ്രതികരണവുമായി ആര് ബിന്ദു
- Thoppi: തൊപ്പിക്ക് കൂടുതൽ കുരുക്കുകൾ, വളാഞ്ചേരി മാത്രമല്ല കണ്ണപുരത്തും കേസ്
- സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു, വാങ്ങാന്‍ വന്‍ തിരക്ക്
- പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ വന്നപ്പോള്‍ റൂമിന്റെ കതകടച്ച് ലൈവ്, പ്രകോപിതരായ പൊലീസ് വാതില്‍ ചവിട്ടി പൊളിച്ചു; തൊപ്പിയെ കസ്റ്റഡിയിലെടുത്തത് ഇങ്ങനെ (വീഡിയോ)
- രാവിലെ എട്ടരയോടെ സ്കൂള്‍ തുറക്കാന്‍ എത്തിയപ്പോള്‍ പതിനഞ്ചോളം തെരുവ് നായ്ക്കള്‍, വരാന്തയില്‍ നായ്ക്കളുടെ വായില്‍ നിന്നുള്ള ഉമിനീരും വിസര്‍ജ്യങ്ങളും; കൊല്ലത്തെ സ്കൂളിന് ഇന്ന് അവധി
തൊപ്പിയെ ജാമ്യത്തിലെടുക്കാന്‍ ആരും വന്നില്ല; പൊലീസ് സ്റ്റേഷനില്‍ തുടരുന്നു
പൊതുമധ്യത്തില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി, ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഉള്ളടക്കം സൃഷ്ടിച്ചു എന്നീ കേസുകളില്‍ അറസ്റ്റിലായ യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദ് പൊലീസ് സ്റ്റേഷനില്‍ തുടരുന്നു. തൊപ്പിയെ ജാമ്യത്തിലെടുക്കാന്‍ ആരും ഇതുവരെ എത്തിയിട്ടില്ല. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് തൊപ്പി ഇപ്പോള്‍ ഉള്ളത്. ഇന്ന് രാവിലെയാണ് ഇയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. നിലവില്‍ ജാമ്യമില്ലാ വകുപ്പുകളൊന്നും തൊപ്പിക്കെതിരെ ചുമത്തിയിട്ടില്ല. അതിനാല്‍ ആരെങ്കിലും വന്നാല്‍ വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു.
തൊപ്പിയുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് ഇവ പരിശോധിച്ചു വരികയാണ്. ഇതിനിടെ തൊപ്പിക്കെതിരെ സ്ത്രീകളും പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച അര്‍ധരാത്രിയാണ് കൊച്ചിയിലെ താമസസ്ഥലത്തു നിന്ന് തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പലതവണ മുറിയുടെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു.