തൊപ്പിക്ക് വേണ്ടി കയ്യടിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ വേദന തോന്നി: പ്രതികരണവുമായി ആര്‍ ബിന്ദു

അഭിറാം മനോഹർ| Last Modified വെള്ളി, 23 ജൂണ്‍ 2023 (14:18 IST)
യൂട്യൂബര്‍ തൊപ്പി കുട്ടികളിലുണ്ടാക്കുന്ന സ്വാധീനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മന്ത്രി ആര്‍ ബിന്ദു. മുന്‍ കാലങ്ങളിലേത് പോലെയല്ല കുട്ടികള്‍ക്ക് ഇപ്പോള്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നും ഈ മാറ്റങ്ങള്‍ നമ്മള്‍ മനസിലാക്കണമെന്നും പക്ഷേ കുഞ്ഞുങ്ങളുടെ ഈ മാറ്റം എങ്ങനെ ബാധിക്കുന്നതെന്ന് വേവലാതിയോടെയാണ് നോക്കി കാണുന്നതെന്നും ആര്‍ ബിന്ദു പറയുന്നു.

വളാഞ്ചേരിയില്‍ കഴിഞ്ഞ ദിവസം തൊപ്പി എന്നൊരാള്‍ എത്തിയപ്പോള്‍ കുഞ്ഞുങ്ങള്‍ ആരാധനയോടെ ഓടിച്ചുവെന്നും അയാള്‍ പറഞ്ഞ സാമൂഹിക വിരുദ്ധയ്ക്ക് കുട്ടികള്‍ കൈയ്യടിച്ചുവെന്നും അറിഞ്ഞപ്പോള്‍ ഒരു അമ്മ എന്ന നിലയിലും അധ്യാപിക എന്ന നിലയിലും വേദനയുണ്ടായെന്നും ബിന്ദു വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :