1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Not Responding to Media MDMA Case

അടുപ്പമുള്ളവരെ എംഡിഎംഎ കേസിൽ പിടിച്ചു; മാധ്യമങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി, വാർത്താസമ്മേളനവും ഇല്ല

പ്രതിപക്ഷ നേതാവ് ആയിരിക്കെ വി.ഡി.സതീശന്റെ സോഷ്യൽ മീഡിയ ടീമിൽ ഉണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് 'ഓപ്പറേഷൻ തൂഫാനി'ൽ പൊക്കിയത്

VD Satheesan, VD Satheesan Ponnani, Satheesan Issue, Satheesan Congress
താനുമായി അടുപ്പമുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെ എംഡിഎംഎ കേസിൽ പിടിച്ചതിനു പിന്നാലെ മാധ്യമങ്ങളിൽ നിന്ന് ഓടിയൊളിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇന്നലെ മുഖ്യമന്ത്രി കൊച്ചിയിൽ ഉണ്ടായിരുന്നെങ്കിലും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. 
 
പ്രതികരണത്തിനായി ശ്രമിച്ച് മാധ്യമങ്ങൾ 
 
പ്രതിപക്ഷ നേതാവ് ആയിരിക്കെ വി.ഡി.സതീശന്റെ സോഷ്യൽ മീഡിയ ടീമിൽ ഉണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് 'ഓപ്പറേഷൻ തൂഫാനി'ൽ പൊക്കിയത്. ഇവർ സതീശനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു. ഇതേ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം ആരായാൻ മാധ്യമങ്ങൾ കൊച്ചിയിൽ വെച്ച് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 


വാർത്താസമ്മേളനവും ഇല്ല
 
ഈയാഴ്ച മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനവും നടത്തിയിട്ടില്ല. വിവാദ വിഷങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ലഭിക്കണമെങ്കിൽ അടുത്ത വാർത്താസമ്മേളനം വരെ ഇനി കാത്തിരിക്കേണ്ടിവരും. 
 
എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നു 
 
എംഡിഎംഎ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈന് മുഖ്യമന്ത്രി വി.ഡി.സതീശനുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഈ വാർത്തകൾ മെറ്റയെ കൊണ്ട് നീക്കം ചെയ്യിപ്പിക്കുകയാണ് സർക്കാർ. സിപിഎം അനുകൂല ഓൺലൈൻ മാധ്യമമായ T21 ഫെയ്‌സ്ബുക്ക് പേജ് മെറ്റയെ കൊണ്ട് പൂട്ടിച്ചു. റിപ്പോർട്ടർ ടിവി, ന്യൂസ് മലയാളം, കൈരളി തുടങ്ങിയ ചാനലുകളുടെ ഫെയ്‌സ്ബുക്കിൽ സതീശനെതിരെ വന്ന പോസ്റ്റുകളും വാർത്തകളും മെറ്റയെ കൊണ്ട് നീക്കം ചെയ്യിപ്പിച്ചിട്ടുണ്ട്. 
 
ഹുസൈനുമായി സതീശന് അടുത്ത ബന്ധം 
 
വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ മുഹമ്മദ് ഹുസൈൻ പ്രതിപക്ഷ നേതാവിന്റെ സോഷ്യൽ മീഡിയ ടീമിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായ ശേഷവും സതീശനുമായി അടുത്ത ബന്ധം. വി.ഡി.സതീശൻ ഇയാൾക്കൊപ്പം സഞ്ചരിക്കുന്ന ചിത്രങ്ങളും സൗഹൃദത്തോടെ സംസാരിക്കുന്ന ചിത്രങ്ങളുമടക്കം പുറത്തുവന്നിട്ടുണ്ട്. ഹുസൈൻ യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി കൂടിയാണ്. അറക്കപ്പടി വലിയകുളം യൂണിറ്റ് ഭാരവാഹിയായിരുന്ന ഹുസൈനെ സംഘടനയിൽനിന്ന് പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു. അറസ്റ്റിലായ ഒൻപതാം തിയതി തന്നെ ഹുസൈനെ പുറത്താക്കിയെന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പിൽ പറയുന്നത്. Also Read: പ്രേക്ഷകർക്ക് നിരാശ; ദുൽഖർ സൽമാൻ ചിത്രം ഓണത്തിനില്ല !
അടുത്ത ലേഖനം
ചെങ്കടലിലെ സൗദി കപ്പലിനും സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ ഹൂത്തികള്‍ ആക്രമണം പ്രഖ്യാപിച്ചു