സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു, വാങ്ങാന്‍ വന്‍ തിരക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 23 ജൂണ്‍ 2023 (11:41 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞതിന് പിന്നാലെ സ്വര്‍ണം വാങ്ങാന്‍ വന്‍ തിരക്ക്. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 43,280 രൂപയായി. ഗ്രാമിന് 40 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 5,410 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

കഴിഞ്ഞദിവസം 5,450 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വില കുറയുന്ന സാഹചര്യത്തില്‍ സ്വര്‍ണക്കടകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :