1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dog Attack news

രാവിലെ എട്ടരയോടെ സ്‌കൂള്‍ തുറക്കാന്‍ എത്തിയപ്പോള്‍ പതിനഞ്ചോളം തെരുവ് നായ്ക്കള്‍, വരാന്തയില്‍ നായ്ക്കളുടെ വായില്‍ നിന്നുള്ള ഉമിനീരും വിസര്‍ജ്യങ്ങളും; കൊല്ലത്തെ സ്‌കൂളിന് ഇന്ന് അവധി

Dog Attack
രാവിലെ എട്ടരയോടെ സ്‌കൂള്‍ തുറക്കാന്‍ എത്തിയപ്പോള്‍ പതിനഞ്ചോളം തെരുവ് നായ്ക്കളെ കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് കടത്തി വിട്ടില്ല. പിന്നാലെ തെരുവുനായ പേടിയില്‍ വെളിയം വെസ്റ്റ് ഗവ. എല്‍പി സ്‌കൂളിന് ഇന്ന് അവധി നല്കി.
 
പിടിഎ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അധികൃതരും നാട്ടുകാരും എത്തി സ്‌കൂളിനകത്ത് ഉണ്ടായിരുന്ന തെരുവ് നായ്ക്കളെ ഓടിച്ചെങ്കിലും ഒരു നായ പോയില്ല. വായില്‍ നിന്ന് നുരയും പതയും വന്നു കൊണ്ടിരുന്ന ഈ നായക്ക് പേയുള്ളതായി സംശയമുയര്‍ന്നതോടെ നാട്ടുകാര്‍ തല്ലിക്കൊന്നു. സ്‌കൂള്‍ വരാന്തകളില്‍ ഉള്‍പ്പെടെ നായ്ക്കളുടെ വായില്‍ നിന്നുള്ള ഉമിനീരും മറ്റ് വിസര്‍ജ്യങ്ങളും കിടപ്പുണ്ടായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ഏറ്റവും അടുത്ത് കാണാന്‍ ആരംഭിച്ച യാത്ര, ഒന്നര മണിക്കൂര്‍ പിന്നിട്ട ശേഷം ദുരന്തം; ടൈറ്റന്‍ അന്തര്‍വാഹിനിക്ക് സംഭവിച്ചത്